ന്യൂഡല്‍ഹി: നോട്ടിനായുള്ള നെട്ടോട്ടത്തിനിടയില്‍ ലാപ്ടോപ് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. ലോകത്തെ പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ എച്ച്.പിയുടെ ലാപ്ടോപ് ഇപ്പോള്‍ സ്വന്തമാക്കാന്‍ പണം നല്‍കേണ്ടതില്ല. വാങ്ങി 50 ദിവസത്തിന് ശേഷം തിരിച്ചു നല്‍കാനായി പൂജ്യം ശതമാനം പലിശനിരക്കിലുള്ള സ്കീമാണ് എച്ച്.പി അവതരിപ്പിച്ചിരിക്കുന്നത്. എച്ച്.പി പുറത്തിറക്കിയ 23,190 രൂപക്ക് മുകളിലുള്ള നോട്ട് ബുക്കുകള്‍ സ്വന്തമാക്കാനാണ് ഇത്തരത്തില്‍ സുവര്‍ണ്ണാവസരം ഒരുങ്ങിയിരിക്കുന്നത്. വാങ്ങുന്ന സമയത്ത് ഒരു രൂപ പോലും നല്‍കേണ്ടതില്ല. ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും. ഇന്ത്യയുലടനീളമുള്ള 1,100 എച്ച്.പി സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. 2017 ജനുവരി മുതല്‍ പണം തിരിച്ചടക്കുന്ന തരത്തിലാണ് സ്കീം ഒരുക്കിയത്. നവംബര്‍ 30 വരെ മാത്രമേ ഓഫര്‍ ലഭ്യമാവൂ. ആഗ്രഹിച്ച ലാപ്ടോപ് പലിശയില്ലാതെ വാങ്ങാനുള്ള അവസരമാണിത്.













