പാക്ക് പതാക കത്തിക്കുന്നവരെ കശാപ്പു ചെയ്യണം: മുഷറഫ്


സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദുഃഖകരമെന്ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദേഷ്യം മാറ്റണം, അല്ലാതെ സമാധാനമുണ്ടാകില്ല. പ്രശ്നങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ യുദ്ധം വരെയുണ്ടായേക്കാം. ജന്മദിനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നയതന്ത്രം വിജയിക്കുമെന്ന് കരുതുന്നില്ല.
പ്രധാന പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതുപകരം പാക്കിസ്ഥാനെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുമായുള്ള സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്കുശേഷം മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നു.പാക്ക് സര്‍ക്കാരും സൈന്യവുമാണിതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത് – മുഷറഫ് പറയുന്നു.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരിപ്പോഴും ബലൂചിസ്ഥാനിലുണ്ട്. പാക്കിസ്ഥാനില്‍ താമസിച്ചുകൊണ്ട് പാക്കിസ്ഥാനെതിരെ പ്രവര്‍ത്തിക്കുകയും ദേശീയ പതാക കത്തിക്കുകയും ചെയ്യുന്നവരെ കശാപ്പു ചെയ്യണം. അതാണ് അവര്‍ അര്‍ഹിക്കുന്ന ശിക്ഷയെന്നും മുഷറഫ് പറഞ്ഞു.




Sharing is Caring