വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ 43 കോടി പിടിച്ചെടുത്തു


ബെംഗളുരു വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത പണം കണ്ടെത്തി. 43 കോടി രൂപയാണ് പിടിച്ചെടുത്തത്. മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണ് ഇതെന്നാണ് ആദായനികുതി വകുപ്പിന്‍റെ പ്രാഥമിക നിഗമനം. അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകള്‍ കെട്ടുകളാക്കി വീടിനുകത്ത് പ്രത്യേക അലമാരകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വര്‍ഷം പുതുച്ചേരിയിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളേജില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണക്കില്‍പെടാത്ത 83 കോടി രൂപ പിടിച്ചെടുത്തിരുന്നു.




Sharing is Caring