എട്ടു എഫ്-16 യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാനു നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവമായി ഇന്ത്യ. നടപടിയില്‍ പ്രതിഷേധിച്ച് യു എസ് അംബാസിഡറെ വിളിച്ചു വരുത്തി അസംതൃപ്തി അറിയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
699 മില്യണ്‍ ഡോളറിന്റെ യുദ്ധവിമാന ഇടപാടിനാണ് യു എസ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.













