ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പാര്‍ട്ടിയുടെ സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിബിയുടേതാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൊല്‍ക്കത്തയില്‍ ഇന്നലെയാരംഭിച്ച സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പലനേതാക്കളും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയേ തീരു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.












