പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; രാജ്യമെങ്ങും കനത്ത സുരക്ഷ


പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.


11ാം പൊതു തെരഞ്ഞെടുടുപ്പില്‍342 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇന്ന് രാത്രി രണ്ടോടെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തുവരും.


അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി, ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ട് എന്നിവരാണ് മല്‍സര രംഗത്തെ പ്രധാനികള്‍.

2013ല്‍ നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നിരട്ടി സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. ഒന്നര ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തെരെഞ്ഞെടുപ്പ് ചുമതല. പോളിംഗ് ബൂത്തിനകത്തും പുറത്തും സൈന്യത്ത് വിന്യസിച്ചതിനെ പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

പാകിസ്താന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ജനാധിപത്യ സര്‍ക്കാര്‍ പട്ടാള അട്ടിമറിയില്ലാതെ കാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ആദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. പിന്നാലെ പാകിസ്താന്‍ മുസ്‌ലിം ലീഗ്‌നവാസ്(പി.എം.എല്‍എന്‍) പാര്‍ട്ടിയും തങ്ങളുടെ കാലയളവ് പൂര്‍ത്തിയാക്കി.

ഭരണത്തുടര്‍ച്ചക്കാണ് പി.എം.എല്‍എന്‍ ശ്രമിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രിയും പി.എം.എല്‍എന്‍ നേതാവുമായ നവാസ് ശരീഫിഫിന് ലഭിച്ച തടവ് ശിക്ഷ പാര്‍ട്ടിക്കുള്ള ഇരുട്ടടിയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നവാസ് ശരീഫിനും മകള്‍ മറിയത്തിനും മരുമകന്‍ മുഹമ്മദ് സഫ്ദറിനും അഴിമതി വിരുദ്ധ കോടതി തടവ് ശിക്ഷ വിധിച്ചത്.



Sharing is Caring