ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബതാമാലൂ മേഖലയിലാണ് ആക്രമണം.
കോണ്‍സ്റ്റബിള്‍ ശങ്കര്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.














