പശുക്കളുമായി പോയ സംഘത്തിനു നേരെ ഗോരക്ഷകരുടെ ക്രൂര മര്‍ദനം


രാജസ്ഥാനില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പശുക്കളുമായി യാത്ര തിരിച്ച സംഘത്തിനു നേരെ ഗോരക്ഷകരുടെ ക്രൂര മര്‍ദനം. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് സംഭവം. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ജയ്‌സാല്‍മീറില്‍ നിന്നും വാങ്ങിയ 50 കന്നുകാലികളടങ്ങിയ വാഹനത്തെയാണ് സംഘം തടഞ്ഞത്.


അനധികൃതമായി കടത്തുന്നെന്നാരോപിച്ചാണ് ഗോരക്ഷകര്‍ ഇവരെ ക്രൂരമായി മര്‍ദിച്ചത്. നിയമപരമായി എല്ലാ രേഖകളും തയാറാക്കിയതിനു ശേഷമാണ് സംഘം യാത്ര പുറപ്പെട്ടിരുന്നത്. ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും മര്‍ദനത്തില്‍ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്




Sharing is Caring