ഒടുവില്‍ പ്രണയ സാഫല്യം; ശബരീനാഥന്‍-ദിവ്യ എസ് അയ്യര്‍ വിവാഹം ജൂണ്‍ 30ന്


കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30ന് നടക്കും. 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
തുടര്‍ന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സല്‍ക്കാരം നടക്കും. ജൂണ്‍ 30ന് വൈകുന്നേരം 4 മണി മുതല്‍ നാലാഞ്ചിറ ഗീരിദീപം കണ്‍വന്‍ഷണ്‍ സെന്ററിലും ജൂലൈ 2ന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമാണ് വിവാഹ സല്‍ക്കാരം.




Sharing is Caring