പരിശേധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ വിദേശി അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പരിശേധന നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ വിദേശി അറസ്റ്റില്‍. ഹവല്ലിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം പകര്‍ത്തിയതിന് അറബ് വംശജനാണു പിടിയിലായത്.

കസ്റ്റടിയില്‍ എടുത്തശേഷം എന്തിനാണ് ദൃശ്യം പകര്‍ത്തിയതെന്ന് ചോദിച്ചപ്പോള്‍ ബഹളമാണെന്നു കരുതി ചിത്രീകരിച്ചതാണെന്നും സമൂഹ മാധ്യമത്തില്‍ ഇടാനാണെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണവും നീക്കങ്ങളും ചിത്രീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണെന്നും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *