പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ റെയ്ഡ് നടത്തി മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എല്‍ദോ വില്‍സണ്‍, വിജിത്ത്, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ എന്‍ഐഎ കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.
ചെറുകുളത്തൂരിലെ പരിയങ്ങാട് പുതുക്കുളങ്ങര പത്മനാഭന്‍ എന്ന ആളുടെ തറവാട്ട് വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു നാല് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേര്‍. അഭിലാഷിനെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് സ്വദേശിയായ സജിത്ത് ലോക്ക്ഡൗണിന് മുമ്ബ് പാലക്കാട്ടേക്ക് പോയതാണ്. നിരവധി വര്‍ഷമായി ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരില്‍ നിന്ന് ചില പുസ്തകങ്ങള്‍, സിം കാര്‍ഡുകള്‍, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് എന്‍ഐഎ സംഘം വീട് വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഡിവൈഎസ്പി വിജയന്റെ നേതൃത്വത്തില്‍ പകല്‍ രണ്ടരയോടെ നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കൊണ്ടുപോയി .













