കാഞ്ഞിരപ്പള്ളി സ്വദേശി കുവൈറ്റില്‍ നിര്യാതനായി


കുവൈത്തില്‍ മലയാളി യുവാവ് നിര്യാതനായി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബിന്റെ മകന്‍ പ്രമോദ് ജേക്കബ്ബ് (40) ആണ് ഇന്ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.


ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷന്‍ കമ്ബനിയില്‍ സെയില്‍സ്മാനായിരുന്നു ഇദ്ദേഹം. പോലീസെത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. ഭാര്യ ജിനിഷ. മക്കള്‍ അമേയ, ജിയാന.




Sharing is Caring