ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്‍റെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെയെ നിയോഗിച്ചു


ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്‍റെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെയെ നിയോഗിച്ചു. പോര്‍ട്ട് ബ്ലെയറിലെ സൈനിക ആസ്ഥാനത്താണ് നിയമനം.കര, നാവിക, വ്യോമ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്ന ഏക കമാന്‍ഡ് ആണിത്. സേനകള്‍ നടത്തുന്ന നീക്കങ്ങള്‍ ഏകോപിപ്പിക്കുകയാണ് കമാന്‍ഡിന്‍റെ ചുമതല. മലാക്ക കടലിടുക്കിനോട് വളരെ അടുത്തുള്ള ആന്‍ഡമാന്‍ തന്ത്രപ്രധാന്യ സൈനിക മേഖലയാണ്.


ലഫ്റ്റനന്‍റ് ജനറല്‍ രാജ് ശുക്ലയെ ഷിംലയിലെ സൈനിക പരിശീലന കമാന്‍ഡിന്‍റെ (ആര്‍ട്രാക്) പുതിയ മേധാവിയായി നിയമിച്ചു. നിലവില്‍ സൈനിക ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.




Sharing is Caring