കോവിഡ് മുക്തമായ ​ഗോവയിൽ മാസ്‌ക് നിര്‍ബന്ധമാക്കി: മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്ധനം മാത്രമല്ല, റേഷനും ഇല്ല; നിലപാട് കടുപ്പിച്ച്‌ ഗോവന്‍ സര്‍ക്കാര്‍


പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്ക് റേഷനും പെട്രോള്‍ പമ്ബില്‍ നിന്നും ഇന്ധനവും നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഗോവ സര്‍ക്കാര്‍.


ചീഫ് സെക്രട്ടറി പരിമള്‍ റായ് അധ്യക്ഷത വഹിച്ച സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ വരുന്ന ആളുകള്‍ക്ക് പമ്ബുകളില്‍ നിന്നും ഇന്ധനം നല്‍കരുതെന്നും റേഷന്‍ കടകളില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ നല്‍കരുതെന്നുമാണ് ഉത്തരവ്.


നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ ‘നോ മാസ്‌ക് നോ പെട്രോള്‍’ ‘നോ മാസ്‌ക് നോ റേഷന്‍’ ക്യാംപെയിനുകള്‍ തുടങ്ങാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. സംസ്ഥാനത്ത് ഇതുവരെ മാസ്‌ക് ധരിക്കാത്ത 1000 പേരില്‍ നിന്നും പിഴ ഈടാക്കിയെന്നും ഗോവന്‍ ഐജി ജസ്പാല്‍ യോഗത്തില്‍ വ്യക്തമാക്കി.



Sharing is Caring