പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണം: മുഖ്യമന്ത്രിക്ക് കത്തുമായി കോണ്‍ഗ്രസ്


സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.
കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനാണ് മുഖ്യമന്ത്രിക്ക് നേരിട്ട് കത്തു നല്‍കിയിരിക്കുന്നത്. നേരത്തെ പദ്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന തലവന്‍ സുക്ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു. ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് കര്‍ണിസേനയും, വിവിധ രജപുത്ര സംഘടനകളും, ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചിത്രം ഡിസംബര്‍ ആദ്യം റിലീസിലെത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് റിലീസ് മാറ്റിയിരിക്കുകയാണ്.




Sharing is Caring