പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച്‌ പ്രവേശിച്ചു തുടങ്ങി

സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെ. എന്‍ സതീഷ് ഉത്തരവിറക്കിയിരുന്നു. ഈ വിഷയത്തില്‍ ഭക്തസംഘടനകളുമായി ആലോചിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു.
ഇതിനെതിരെ റിയാ രാജി എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്ന് ഭരണസമിതി അറിയിച്ചിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനത്തെ ഭരണസമിതി നേരത്തെ തന്നെ തള്ളിയിരുന്നു.
കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളുടെ നേതാക്കന്മാര്‍ക്കും ക്ഷേത്രം തന്ത്രിക്കും രാജകുടുംബത്തിനും ആധുനികവസ്ത്രങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ട്. ഇവര്‍ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *