പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കില്ല


തിരുവനന്തപുരം: പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം.


ഇനിമുതല്‍ സിവില്‍ സ്വഭാവമുള്ള പണമിടപാടു കേസുകളില്‍ ഇടപെട്ടാല്‍ ആ ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസെടുക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടില്‍ ഉള്‍പ്പെട്ട ചെക്ക് കേസുകള്‍ പോലുള്ളവ സ്റ്റേഷനുകളില്‍ തീര്‍പ്പാക്കാന്‍ പാടില്ല.




Sharing is Caring