പണമിടപാട് കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍


ചെന്നൈ > മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസിലാണ് അറസ്റ്റ്.


പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ കാര്‍ത്തി വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുമതി തരപ്പെടുത്താന്‍ എന്‍ എക്സ് മീഡിയയില്‍ നിന്ന് 3 .5 കോടി കോഴ വാങ്ങിയെന്നാണ് സിബിഐ കേസ്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് . മകന്റെ അറസ്റ്റ് തടയാന്‍ ചിദംബരം കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം നിരാകരിച്ചിരുന്നു .




Sharing is Caring