പണം വേണ്ടവര്‍ എടുത്ത് വച്ചോ,​ നാളെ മുതല്‍ എ.ടി.എമ്മുകള്‍ കാലിയാകാന്‍ സാദ്ധ്യത


കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി യുണിയന്റെ നേത‌ൃത്വത്തില്‍ നടത്തുന്ന പണിമുടക്കില്‍ എ.ടി.എമ്മുകള്‍ കാലിയാകാന്‍ സാദ്ധ്യത. പണിമുടക്കില്‍ ബാങ്ക് തൊഴിലാളികള്‍ കൂടി പങ്ക് ചേരുന്നതിന്റെ അടിസ്ഥാനത്തിനാണിത്.


ഞായറാഴ്ച കഴിഞ്ഞാല്‍ പണിമുടക്ക് ദിവസങ്ങളില്‍ ബാങ്ക് അടച്ചിടാനാണ് സാദ്ധ്യത. ഞായറാഴ്ച അവധി ദിവസമായതിനാല്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ കഴിയാതെ വരും. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിക്കുന്നത്. പിന്നീട് വ്യാഴാഴ്ചയാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള മിക്ക സംഘടനകളും പിന്തുണ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പണിമുടക്കില്‍ നിര്‍ബന്ധിച്ച്‌ കടകള്‍ അടയ്പ്പിക്കില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.




Sharing is Caring