പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയിൽ നിന്ന് കളങ്കിതരെ മാറ്റി നിർത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ. ഇവരിൽ നിന്ന് സംഭാവന പോലും സ്വീകരിക്കരുതെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായും സതീശൻ പറഞ്ഞു.
സ്വീകരണ വേദികളിലും കളങ്കിതർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ആരംഭിക്കുന്ന പടയൊരുക്കം ജാഥ കേന്ദ്ര സംഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.













