പച്ചമുളകും ഇഞ്ചിയും ക്യാന്‍സറിനെ പ്രതിരോധിക്കും


എരിവ് കൂടുതലുള്ള ഭക്ഷണങ്ങളോടാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ ഇതാ ഒരു നല്ല വാര്‍ത്ത. പച്ചമുളകും ഇഞ്ചിയും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക വഴി ക്യാന്‍സറെന്ന മഹാരോഗത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍.


നേരത്തെ കപ്‌സൈസിന്‍, കുരുമുളക് പൊടി എന്നിവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. അമേരിക്കയിലെ രാസഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇഞ്ചിയിലടങ്ങിയിക്കുന്ന സത്ത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞത്.




Sharing is Caring