നർസിങ് യാദവിന്റെ ഒളിംപിക് പങ്കാളിത്തം; പ്രധാനമന്ത്രി ഇടപെടുന്നു


ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതുമൂലം ഗുസ്തി താരം നർസിങ് യാദവിന്റെ ഒളിംപിക്സ് പങ്കാളിത്തം ത്രിശങ്കുവിലായതോടെ, പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. പ്രശ്നത്തിലിടപെട്ട മോദി, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരാഞ്ഞു. റിയോ ഒളിംപിക്സിന് ദിവസങ്ങൾമാത്രം ശേഷിക്കെ താൻ ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും നർസിങ് യാദവ് ആവശ്യപ്പെട്ടു.നർസിങ് യാദവിന്റെ ഒളിംപിക്സ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ആർഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ യാദവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നർസിങ് യാദവ് കുറ്റക്കാരനല്ലെന്ന് നിലപാടെടുത്തതിനു പിന്നാലെയാണ് ആര്‍എഫ്ഐ പ്രസിഡന്റ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെ കുടുക്കിയതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന നർസിങ്ങിന്റെ പരാതി അദ്ദേഹംപ്രധാനമന്ത്രിക്ക് കൈമാറി.




Sharing is Caring