നോ പറയേണ്ടിടത് നോ പറയുക തന്നെ ചെയ്യും, അനുശ്രീ

ഹിറ്റ്‌മേക്കര്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി സിനിമയിലെത്തിയ താരമാണ് അനുശ്രീ. പിന്നീട് നരിവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരം ഇന്ന് മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ്.

ഒരു റിയാലിറ്റിഷോയില്‍ വെച്ച്‌ ലാല്‍ജസിനെ കണ്ടുമുട്ടിയതാണ് അനുശ്രീയുടെ സിനിമാ പ്രവേശനത്തിന് നിമിത്തമായി തീര്‍ന്നത്.

ഡയമണ്ട് നെക്ലേസ് വന്‍ വിജയമായതിന് പിന്നാലെ അനുശ്രീക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. നായകായും സഹനടിയായും പിന്നീട് താരം തളങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അനുശ്രീ.

താരത്തിന്റെ ചിത്രങ്ങളും മറ്റ് പോസ്റ്റുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമാ ലോകത്തെ കുറിച്ചുള്ള അനുശ്രീ പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നാണ് അനുശ്രീ പറയുന്നത്. വിട്ടു വീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും അനുശ്രീ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അനുശ്രീ മനസ് തുറന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *