നോയിഡയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകര്‍ന്ന് മൂന്നു മരണം


ഗ്രേറ്റര്‍ നോയിഡയിലെ ഷാബേരി ഗ്രമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ നാലു നിലകെട്ടിടത്തിനു മുകളിലേക്കാണ് തകര്‍ന്നു വീണത്.
മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധിയാളുകള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുകളിലത്തെ നാലു നിലയാണ് തകര്‍ന്നു വീണത്.


അപകട സമയത്തി 12 തൊഴിലാളികളെങ്കിലും ഉണ്ടായിട്ടുണ്ടാവുമെന്ന് ഫയര്‍ ഓഫീസര്‍ ഇരുണ്‍ കുമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


അതിനിടെ, ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അപകട കാരണം വ്യക്തമല്ല.



Sharing is Caring