നോട്ട് മാറുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നു; കടുത്ത നടപടികളുമായി കേന്ദ്രം


bank രാജ്യത്ത് 1000-500 നോട്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. അസാധു നോട്ടുകള്‍ മാറാന്‍ എത്തുന്നവര്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ വിരലില്‍ മഷിപുരട്ടാനുള്ള തീരുമാനത്തിലേയ്ക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്. ഒരിക്കല്‍ വന്നവര്‍ വീണ്ടും എത്തുന്നത് തടയാനാണ് ഈ നടപടിയെന്നാണ് വിശദീകരണം. സാധാരണക്കാരെ ഉപയോഗിച്ച്‌ കള്ളപ്പണം മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യുന്പോള്‍ വിരലില്‍ മഷി പുരട്ടുന്നത് പോലെയുള്ള നടപടികള്‍ അസാധു നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും ഏര്‍പ്പെടുത്തുന്നത്.


ജന്‍ധന്‍ അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും കള്ളനോട്ട് പിടിക്കാന്‍ കര്‍മ്മസേന രൂപീകരിക്കുമെന്നും സാന്പത്തിക സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.




Sharing is Caring