നോട്ട് നിരോധനം; സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി


നോട്ട് നിരോധനം മൂലം താല്‍ക്കാലിക സാമ്പത്തിക മാന്ദ്യം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ട് നിരോധനത്തിന് നിശ്ചയിച്ച പരിധിയും കഴിഞ്ഞ് സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്ത പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.


സാധാരണ ജനങ്ങള്‍ക്ക് ഇതുമൂലമുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗവര്‍ണര്‍മാര്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ നോട്ട് പരാമര്‍മര്‍ശം. ഇതാദ്യമാണ് നോട്ട് നിരോധന വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കുന്നത്.


നോട്ട് നിരോധനം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട 50 ദിവസം കഴിഞ്ഞിട്ടും സാമ്പത്തിക നിയന്ത്രണങ്ങളൊന്നും പിന്‍വലിച്ചിട്ടില്ല. കള്ളപ്പണം, കള്ളനോട്ടുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ നോട്ട് നിരോധനം വേണ്ടത്ര ഫലം കണ്ടില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പ്രതികരണം.



Sharing is Caring