നോട്ട് നിരോധനം, സഹകരണ പ്രതിസന്ധി എന്നിവ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് 29 ന് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം

നോട്ടു പരിഷ്‌കരണത്തെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാത്തതിലും, കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്നതിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 29 ന് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നുചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ഈ തീരുമാനമെടുത്തത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല സംസ്ഥാനത്തെ ജനങ്ങളുടെ പൊതുപ്രതിഷേധമായി ഉയരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *