അസമില്‍ വ്യവസായിയുടെ വീട്ടില്‍നിന്ന് 1.55 കോടി രൂപ പിടിച്ചെടുത്തു


ഗുവാഹത്തി• അസമില്‍ വ്യവസായിയുടെ വീട് റെയ്ഡ് ചെയ്ത സംസ്ഥാന പൊലീസ് രേഖകളില്ലാത്ത 1.55 കോടി രൂപ പിടിച്ചെടുത്തു. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. ഗുവാഹത്തിയില്‍ ഹോട്ടലും ബാറും സ്വന്തമായുള്ള ഹാര്‍ദീസിങ് ബേദി എന്ന വ്യവസായിയുടെ വസതിയില്‍നിന്നാണ് ഈ വന്‍തുക കണ്ടെടുത്തത്.
പിടിച്ചെടുത്ത 1.55 കോടി രൂപയില്‍ 75,000 രൂപ പുതിയ 500 രൂപാ നോട്ടുകളുടേതാണ്. ബാക്കിയുള്ളത് പുതിയ 2000 രൂപാ നോട്ടുകളും. കണ്ടെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു.




Sharing is Caring