നോട്ട് നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 ത്തിന്റെ നോട്ടുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്ന് ആര്.എസ്.എസ് നേതാവ് എസ്. ഗുരുമൂര്‍ത്തി. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉപദേശങ്ങള്‍ നല്കുന്നവരില് ഒരാളാണ് ഗുരുമൂര്‍ത്തി. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
‘പുതിയ നോട്ട് അവതരിപ്പിച്ചാല്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷമെടുക്കും അതിന്റെ കള്ളനോട്ട് ഇറക്കാന്‍. അതിന് മുന്നെ ആ നോട്ട് പിന്‍വലിക്കും. 2000 ത്തിന്റെ നോട്ട് പണത്തിന്റെ അന്തരത്തിനുള്ള ഒരു പാലം മാത്രമാണെന്നും’ അദ്ദേഹം പറഞ്ഞു.
500, 1000 നോട്ടുകള്‍ പിന്‍വലിച്ചിട്ട് അതിന്റെ പുതിയ നോട്ടുകള്‍ വീണ്ടും അടിച്ചിറിക്കാന് കഴിയില്ല. ഒരേയൊരു മാര്‍ഗം 2000 ത്തിന്റെ നോട്ട് ഇറക്കുക മാത്രമാണ്. അതാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.














