നോട്ട് നിരോധനം: പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു

നരേന്ദ്ര മോദിയുടെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ട്രെയിന്‍ തടഞ്ഞു. പി.സി ജോര്‍ജിന്റെ ജനപക്ഷം എന്ന പാര്‍ട്ടിയുടെ കീഴിലാണ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. കറന്‍സി ആന്തോളന്‍ എന്ന പേരിലായിരുന്നു പ്രക്ഷോഭ പരിപാടികള്‍.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസ്,തുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് തടഞ്ഞത്. പി.സി ജോര്‍ജിന്റെ ചിത്രം ആലേഖനം ചെയ്ത മഞ്ഞ ടീഷര്‍ട്ടണിഞ്ഞായിരുന്നു പ്രവര്‍ത്തകരെത്തിയത്.
ജനുവരി 23ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ആസ്ഥാനത്തും ഇതേ വിഷയത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *