കോടതികളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണം: ഡിജിപി ബെഹ്റ


കേസുകളില്‍ കൃത്യസമയത്തു കുറ്റപ്പത്രം സമര്‍പ്പിക്കണമെന്നു സംസ്ഥാന പോലീസ്് മേധാവി ലോക്നാഥ് ബെഹ്റ. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സിആര്‍പിസി 173(2) നിഷ്കര്‍ഷിക്കുന്ന പ്രകാരം 60/90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപ്പത്രം നല്‍കുന്നുവെന്ന്് അന്വേഷണ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും ഉറപ്പുവരുത്തണം.


ഇത്തരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപ്പത്രം നല്‍കാതെ വരുന്നതിനാല്‍ പലപ്പോഴും ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിക്കു ജാമ്യം കിട്ടുന്ന സ്ഥിതി വരികയും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍പ്പോവുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നു ഡിജിപി ചൂണ്ടിക്കാട്ടി.


പല സന്ദര്‍ഭങ്ങളിലും ഫോറന്‍സിക്് പരിശോധനാ റിപ്പോര്‍ട്ടുകള്‍ സമയ ബന്ധിതമായി ലഭിക്കാത്തതാണു നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപ്പത്രം നല്‍കുന്നതിനു തടസ്സമായി വരുന്നത്്.
അതിനാല്‍ കുറ്റപ്പത്രം നല്‍കുന്നതിനുള്ള സമയ പരിധിക്കുള്ളില്‍ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്് അന്വേഷണ ഉദ്യോഗസ്ഥനു സമയ ബന്ധിതമായി ലഭ്യമാകേണ്ട കേസുകള്‍ക്കു മുന്‍ഗണന നല്കി അവ ലഭിച്ചെന്നു ഫോറന്‍സിക് ഡയറക്്ടര്‍ ഉറപ്പുവരുത്തണം.

നീതീകരിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ കുറ്റപ്പത്രം നല്‍കുന്നതു വൈകിയാല്‍ മേലുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബന്ധപ്പെട്ട ജില്ലാ പോലീസ്് മേധാവി, ക്രൈംബ്രാഞ്ച്് എസ്്പി എന്നിവര്‍ വ്യക്തിപരമായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ിവരുമെന്നും ബെഹ്റ വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി.



Sharing is Caring