നോട്ട് നിരോധനം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും


നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും തുടങ്ങും. നോട്ട് പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണെന്ന് പ്രതിപക്ഷത്തിന്റെ തീരുമാനം.


എന്നാല്‍, അഗസ്തവെസ്റ്റ്‌ലാന്റ് വിഷയമുയര്‍ത്തി ബി.ജെ.പി കോണ്‍ഗ്രസിനെ പിടിച്ചുലക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ജലവൈദ്യുത പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരെ സഹായിച്ചു എന്ന ആരോപണവും സഭയെ പ്രക്ഷുബ്ധമാക്കും.


നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചര്‍ച്ചകളില്‍ പങ്കെടുത്ത് മറുപടി പറയണമെന്നതായിരുന്നു ശൈത്യകാലത്തിന്റെ ആരംഭം മുതല്‍ പ്രതിപക്ഷ ആവശ്യം. എന്നാല്‍നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്നും ചര്‍ച്ച നടക്കാനുള്ള സാധ്യത ഇതോടെ മങ്ങിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും സഭയിലുണ്ടാകുമെന്നും പ്രതിപക്ഷം അനുവദിച്ചാല്‍ സംസാരിക്കുമെന്നും വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.



Sharing is Caring