നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ എത്തി

തങ്ങളുടെ ആദ്യ ആന്‍​ഡ്രോയ്ഡ് ഫോണ്‍ നോക്കിയ ​​ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയ 6 ആണ് നോക്കിയ ബ്രാന്‍ഡ് അവകാശമുള്ള എച്ച്‌എംഡി ഗ്ലോബല്‍ ചൈനീസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

തങ്ങളുടെ

വെബ്​സൈറ്റ് വഴിയാണ് ഫിന്‍ലാന്‍ഡ് കമ്ബനിയായ എച്ച്‌എംഡി ഗ്ലോബല്‍
നോക്കിയ 6 പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമെര്‍ ഇലക്​ട്രോണിക് ഷോയില്‍ (CES 2017) നോക്കിയ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതിയിരുന്നെങ്കിലും കമ്ബനി അപ്രതീക്ഷിത നീക്കത്തിലൂടെ നോക്കിയ 6 അവതരിപ്പിക്കുകയായിരുന്നു.

1699 ​ചൈനീസ് യുവാന്‍ ആണ് (ഏകദേശം 16,750 രൂപ) നോക്കിയ 6ന് വിലയിട്ടിരിക്കുന്നത്.
ഇൗ ശ്രേണിയിലുള്ള മറ്റുഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സവിശേഷതകള്‍ നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിനുണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാം. ആന്‍ഡ്രോയ്ഡ് 7.0 നൊഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയ്ക്ക് 403 പിപിഎെ പിക്സല്‍ സാന്ദ്രതയുണ്ട്. ഗറില്ല ഗ്ലാസ്സ് 2.5ഡി ഡിസ്പ്ലേ സംരക്ഷിക്കുന്നു. 3000 എംഎഎച്ച്‌ ആണ് ഫോണിന്റെ ബാറ്ററി ശേഷി.

ഫ്ളാഷോടുകൂടിയ 16 മെഗാപിക്സല്‍ പിന്‍ക്യാമറയും 8 മെഗാപിക്സല്‍ മുന്‍ക്യാമറയും ഉള്‍പ്പെടുന്നതാണ് പുതിയ നോക്കിയ ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്മെന്റ്. ഡ്യുവല്‍ സിം സൗകര്യവും ഫോണിലുണ്ട്. ഒരു ജിഎസ്‌എം സിമ്മും ഒരു സി​ഡിഎംഎ സിമ്മും ഉപയോഗിക്കാം.

4 ജിബി റാമുമായി എത്തുന്ന ഫോണിന് കരുത്തുപകരുന്നത് ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസറാണ്. 64 ജി​ബി ഇന്റേണല്‍ മെമ്മറിയുണ്ട് നോക്കിയ 6ന്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബി വരെ മെമ്മറി ഉയര്‍ത്താം.

3ജി, 4ജി, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി-ഒടിജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകള്‍. അലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നല്‍കുന്നത്. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്കാനറും ഫോണിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *