സന്തോഷ് ട്രോഫി: തമിഴ്‌നാടിനും സര്‍വീസസിനും ജയം


സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനും സര്‍വീസസിനും രണ്ടാം ജയം. രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങി കന്നിക്കാരായ ലക്ഷദ്വീപും തെലുങ്കാനയും പുറത്ത്. തമിഴ്‌നാട് 4-0ന് തെലങ്കാനയെ തകര്‍ത്തപ്പോള്‍, സര്‍വീസസ് ഇതേ സ്‌കോറിന് ലക്ഷദ്വീപിനെയും തോല്‍പ്പിച്ചു. നാളെ നടക്കുന്ന തമിഴ്‌നാട് സര്‍വീസസ് മത്സരത്തിലെ ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും.


ഹാട്രിക് നേടിയ രേഗനാണ് തമിഴ്‌നാടിന്റെ ജയത്തിനു പിന്നിലെ ശക്തി. 15, 23, 79 മിനിറ്റുകളിലാണ് രേഗന്‍ സ്‌കോര്‍ ചെയ്തത്. 38-ാം മിനിറ്റില്‍ നന്ദകുമാറും തമിഴ്‌നാടിനായി സ്‌കോര്‍ ചെയ്തു. സരോജ് റായിയുടെ മിന്നുന്ന രണ്ടു ഗോളുകളാണ് സര്‍വീസസിനെ ജയത്തിലേക്കു നയിച്ചത്. മറ്റു രണ്ടു ഗോളുകള്‍ക്ക് സരോജ് വഴിയൊരുക്കി. ഇര്‍ഷാദ്, അര്‍ജുന്‍ ടുഡു എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍.




Sharing is Caring