“നേപ്പാളിലും ശ്രീലങ്കയിലും സർക്കാർ രൂപീകരിക്കാൻ അമിത് ഷാക്ക് പദ്ധതി” : ത്രിപുര മുഖ്യമന്ത്രി

അയൽ രാജ്യങ്ങളായ നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അഗർത്തയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പി അധ്യക്ഷനായിരുന്നപ്പോൾ സംസ്ഥാനം സന്ദർശിച്ച അവസരത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.

“ആഭ്യന്തര മന്ത്രി നമ്മുടെ പാർട്ടി അധ്യക്ഷനായിരുന്നപ്പോൾ ബി.ജെ.പി നിരവധി സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നിട്ടുണ്ടെന്ന് ഞങ്ങൾ പറഞ്ഞു.”

” ഇതിനു പുറമെ, നേപ്പാളും ശ്രീലങ്കയും ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് പാർട്ടിയെ നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് അവിടെയും ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു ” – അദ്ദേഹം കൂട്ടിച്ചേർത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *