ദിഷ രവിയുടെ കേസ് കൂടുതല്‍ കുരുക്കിലേക്ക്; അന്വേഷണ ഏജന്‍സിയുടെ റഡാറില്‍ കൊമ്ബന്‍ സ്രാവുകളും

ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തകയായ ദിഷ രവി കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നു. ഐ‌എസ്‌ഐയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ഹാന്‍്റലര്‍ പീറ്റര്‍ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള ബന്ധമാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുന്നത്.

ഖാലിസ്ഥാന്‍ തീവ്രവാദിയായ ഭജന്‍ സിംഗ് ഭീന്ദര്‍ എന്ന ഇക്ബാല്‍ ചൗധരിയുമായി ഫെഡ്രിക്കിന് വളരെ അധികം അടുപ്പമുണ്ട്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് കശ്മീര്‍ ഖാലിസ്ഥാന്‍ വിഭാഗത്തിന്‍റെ മുഖമാണ് ഇക്ബാല്‍.

കാര്‍ഷിക നിയമങ്ങളുടെ മറവില്‍ നടന്ന രാജ്യവിരുദ്ധ ഗൂഢോലോചനയുടെ അന്വേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വിദേശികളും സ്വദേശികളുമായ ആയിരത്തിലധികം ആളുകള്‍ ഡല്‍ഹി പോലീസിന്റെ റഡാറിലുണ്ട്. കേസില്‍ ദിഷ രവി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി അഭിഭാഷക നികിത ജേക്കബ്, പൂനെ സ്വദേശി എഞ്ചിനീയര്‍ ശാന്തനു എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *