നെയ്യാറ്റിന്‍കരയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം; ബസ് കത്തിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ ബസ് അക്രമികള്‍ തീവെച്ചു നശിപ്പിക്കുകയും നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്‌കൂളിലെ ആക്രമണം എല്ലാവരും അറിയുന്നത്. സ്ഥലത്ത് കാഞ്ഞിരംകുളം പോലീസും സംഘവും ക്യാമ്ബ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച്‌ അന്വേഷണം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു.

മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ള സ്‌കൂളില്‍ ഇത്തരമൊരു അതിക്രമം നടന്നതിനു പിന്നില്‍ അട്ടിമറിയുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *