തെരുവ് പശുവിന്റെ ആക്രമണം : ബിജെപി എംപിയുടെ നില ഗുരുതരം


ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയായ ലീലാധര്‍ വഗേലയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗോമാതാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റിയത്.കഴിഞ്ഞ ദിവസം തെരുവില്‍ നിന്നാണ് എംപിയെ പശു കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് സംഭവം. ഗാന്ധിനഗര്‍ സെക്ടര്‍ 21 ലെ സ്വന്തം വീടിന് മുന്നില്‍ വെച്ചാണ് പശു ആക്രമിച്ചത്.


ഗുരുതരമായി പരിക്കേറ്റ 83 കാരനായ എംപിയെ തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്ക് ഗുരുതരമാണ്. രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ലോക്‌സഭ എംപിയുമായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയായിരുന്നു. ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന ഗുജറാത്തില്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഉള്‍പ്പെടെയുള്ള നാല്‍ക്കാലികളുടെ എണ്ണം വളരെയധികമാണ്.



Sharing is Caring