ഡല്‍ഹിയില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച്‌ രണ്ട് പേര്‍ മരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റിന് സമീപം മാന്‍സിംഗ് റോഡിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച്‌ രണ്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരപരിക്കേറ്റു.ട്രക്കിന്‍റെ നിയന്ത്രണം വിട്ട് ഓട്ടോയ്ക്കും കാല്‍നടയാത്രക്കാര്‍ക്കുമിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 42 വയസ്സുള്ളയാളും ഒരു കുട്ടിയുമാണ് മരിച്ചത്. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.




Sharing is Caring