നെയ്മർ പരിശീലനത്തിന് തിരിച്ചെത്തി


പരിക്കിന്റെ അസ്വസ്ഥതകൾക്കിടെ നെയ്മർ പരിശീലനത്തിന് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നെയ്മർ പരിശീലനം പൂർത്തിയാക്കിയാതെ മടങ്ങിയിരുന്നു. കാൽക്കുഴയ്ക്കാണ് പരിക്ക്. പരിശീലനത്തിനിടെ വേദന തോന്നുന്നതിനാലാണ് മടങ്ങിയത്. രണ്ടുദിവസമായി മുടങ്ങിയ പരിശീലനമാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. സ്വിറ്റ്സർലൻഡുമായുള്ള കളിയിൽ 10 തവണയാണ് നെയ്മറിനെ വീഴ്ത്തിയത്.


ഫ്രഞ്ച് ലീഗിൽ പരിക്കേറ്റ് ശസ്ത്രക്രിയക്കുശേഷമാണ് നെയ്മർ ലോകകപ്പിനെത്തിയത്. അന്ന് കാൽപ്പാദം പൊട്ടിയിരുന്നു. കോസ്റ്റ റിക്കയുമായി 22നാണ് ബ്രസീലിന്റെ അടുത്ത മത്സരം.




Sharing is Caring