നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ട നിറച്ച പിസ്റ്റളുമായി യുഎസ് പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി വന്നയാളെ സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടി.അമേരിക്കന്‍ പൗരനെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടിയത് . അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് പരിശോധനയ്ക്കിടെ പിടിയിലായത് . കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്ബനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *