നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചു; വിമാനമിറങ്ങുന്നത് നിര്‍ത്തിവെച്ചു

നെടുമ്പാശ്ശേരി അന്താരാഷ്ട്ര / വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.ആലുവ പുഴയിൽ നിന്ന് ചെങ്ങൽ തോട് വഴി എയർപോർട്ടിന്റെ കിഴക്ക് ഭാഗം വരെ വെള്ളം ഇരച്ചുകയറി.വിമാനമിറങ്ങുന്നത് നിര്‍ത്തിവെച്ചു.

2013 ൽ ഇതുപോലെ വെള്ളം കയറി റൺവേ തകർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. സമാന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് സിയാൽ അധികൃതർ പറഞ്ഞു.

അടിയന്തിര സാഹചര്യം നേരിടുന്നതിന് സുരക്ഷാ വിഭാഗം ഉൾപ്പടെ പങ്കെടുത്ത് വിമാനത്താവളത്തിൽ യോഗം ചേർന്നു.പെരിയാറിൽ വെള്ളം ഇനിയും ഉയർന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാകും
വിമാനത്താവളത്തിലെ താൽക്കാലിക ഹജജ് ക്യാമ്പിന്റെ പ്രവർത്തനവും സ്തംഭിയ്ക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *