സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി. ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാവുബലിയുടെ സമയം അടുത്തിരിക്കെ ചടങ്ങിനിടെ അപകടമുണ്ടാവാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സേനാ വിഭാഗങ്ങളുടെ സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട് നാവികസേനയുടെ സഹായം ആവശ്യപ്പെട്ടു. കൂടാതെ കോസ്റ്റ് ഗാര്‍ഡിന്റേയും നാവികസേനയുടേയും സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 22 അണക്കെട്ടുകള്‍ തുറന്നു. സെക്രട്ടറിയേറ്റില്‍ പ്രത്യേ നിരീക്ഷണ സെല്‍ തുറന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *