നൂറു ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പു നടന്നാൽ മത്സരിക്കുമെന്ന് കമൽ ഹാസൻ


തമിഴ്നാട്ടിൽ നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടന്നാൽ താൻ മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. ഇഷ്ടമില്ലാത്തയാളെ നിർബന്ധിച്ചു കെട്ടിയ പെൺകുട്ടിയുടെ അവസ്ഥയാണ് തമിഴ് ജനതയുടേത്. എ ഐ എ ഡി എം കെയുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സർക്കാരിനെ ജനം വെറുത്തുവെന്നു കമൽ ഹാസൻ പറഞ്ഞു.


നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുമായും സഹകരിക്കില്ല. ഒറ്റക്ക് നിൽക്കാനാണ് തീരുമാനം. കേജരിവാളുമായി ചർച്ച നടത്തിയെങ്കിലും ആം ആദ്മി പാർട്ടിയിൽ ചേരില്ലെന്ന് കമൽ ഹാസൻ സൂചന നൽകി. രജനികാന്ത് അടക്കമുള്ളവരുമായി ചർച്ച നടത്തിയെന്നും കമൽ ഹാസൻ പറഞ്ഞു.




Sharing is Caring