നൂറിലധികം ഭീകരർ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നു: അജിത് ദോവൽ


നൂറോളം ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ദോവൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പു നൽകിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിലാണ് ദോവൽ ഭീകരരുടെ പുതിയ പദ്ധതികൾ വെളിപ്പെടുത്തിയത്. ഇന്റലിജൻസ് ഏജൻസികളിൽനിന്നും ഭീകരരുടെ പദ്ധതി വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




Sharing is Caring