നീലക്കുറിഞ്ഞി ഉദ്യാനം: കുടിയേറ്റക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി

ഇടുക്കിയിലെ കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും നിയമാനുസൃത രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. എന്നാല്‍ കുടിയേറ്റക്കാരുടെ രേഖകള്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിന് ജനങ്ങള്‍ സഹകരിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ആശങ്കയകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യമെന്നും റവന്യൂമന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തിന്റെ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എന്നാല്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ശിവരാമനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.ഐ നേതാവ് സി.എ കുര്യന്‍, ദേവികുളം സബ്കലക്ടര്‍, എ.ഡി.എം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സമിതി ആവശ്യമുള്ളിടത്തെല്ലാം പോവുമെന്ന് വൈദ്യുതി എം.എം മണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനോട് യോജിപ്പില്ലെന്നും എന്നാല്‍ അക്കാര്യം താനല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *