ലാവ്‌ലിന്‍കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി മാറ്റിവെച്ചു


ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയാണ് മാറ്റിവെച്ചത്.


കേസ് ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന് പ്രതികളായ കസ്തൂരിരംഗ അയ്യരും അര്‍. ശിവദാസും ആവശ്യപ്പെട്ടിരുന്നു.


അതേസമയം, കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി.ബി.ഐ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സാവകാശം വേണമെന്നാണ് നാലാംപ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യരുടെ ആവശ്യം. എന്നാല്‍ വ്യക്തിപരമായ ബുദ്ധിമുട്ടാണ് ആര്‍.ശിവദാസന്‍ കോടതിയെ അറിയിച്ചത്. സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്യുന്ന സാഹചര്യത്തില്‍ കേസ് മാറ്റണമെന്നായിരുന്നു കഴിഞ്ഞതവണ ശിവദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.



Sharing is Caring