നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എഹ്‌സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
കൂടാതെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്ത് വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹഖിനെയും ആലമിനെയും സിബിഐ അറസ്റ്റ് ചെയ്തത്.

മെയ് അഞ്ചിനാണ് നീറ്റിന്റെ ഹസാരിബാദ് സിറ്റി കോര്‍ഡിനേറ്ററായി എഹ്‌സാനുല്‍ ഹഖിനെ എന്‍ടിഎ നിയമിച്ചത്. വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലത്തെ എന്‍ടിഎ നിരീക്ഷകനായും ഒയാസിസ് സ്‌കൂളിലെ സെന്റര്‍ കോര്‍ഡിനേറ്ററായും നിയമിച്ചിരുന്നു













