നീരവ്​ മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ ജപ്​തി ചെയ്​തു

ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന്​ കോടികള്‍ തട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ കടന്ന നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്​സ്​മന്റെ്‌ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. കള്ളപണം തടയുന്നതിനുള്ള നിയമപ്രകാരമാണ്​ ഇ.ഡി നീരവി​ന്റെ സ്വത്തുക്കള്‍ ജപ്​തി ചെയ്​തത്​. 81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ലാറ്റും 15.45 കോടിയുടെ മുംബൈ വോറോലി മേഖലയിലെ ഫ്ലാറ്റും ഇ.ഡി ജപ്​ത്​ ചെയ്​ത വസ്​തുവകകളില്‍ ഉള്‍പ്പെടുന്നു.

ആകെ നീരവ്​ മോദിയുടെ ഉടമസ്ഥതയുള്ള 21 കെട്ടിടങ്ങളും ഇ.ഡി ജപ്​തി ചെയ്​തിട്ടുണ്ട്​. ആറ്​ വീടുകള്‍, 10 ഒാഫീസ്​ കെട്ടിടങ്ങള്‍, പൂനെയിലെ ഫ്ലാറ്റ്​, സോളാര്‍ പവര്‍ പ്ലാന്‍റ്​, അലിബാഗിലെ ഫാം ഹൗസ്​, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്​.

ഇ.ഡി ഏറ്റെടുത്ത ഫാം ഹൗസിന്​ ഏകദേശം 42.70 കോടി രൂപ മതിപ്പ്​ വില വരും. 53 ഏക്കര്‍ സോളാര്‍ പവര്‍ പ്ലാന്‍റിന്​ 70 കോടിയും ഒാഫീസ്​ കെട്ടിടങ്ങള്‍ക്ക്​ 80 കോടിയും മൂല്യം വരും. ഇതോടെ ഇ.ഡി ഏറ്റെടുത്ത നീരവ്​ മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 6,393 ​േകാടിയായി. നേരത്തെ നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകള്‍ എന്‍ഫോഴ്​സ്​മന്റെ്‌ ഡയറക്​ടറേറ്റ്​ പിടിച്ചെടുത്തിരുന്നു.

അതേ സമയം, നീരവ്​ മോദി ഭാര്യ അമി, മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്​സി എന്നിവരോടെ ഹാജരാവാന്‍ ആവശ്യപ്പെട്ട്​ എന്‍ഫോഴ്​സ്​മന്റെ്‌ ​ ഡയറക്​ടറേറ്റ്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. ഫെബ്രുവരി 26നാണ്​ ഹാജരാവാനാണ്​ ഇ.ഡി നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *