നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ പ്രതിഷേധം


നിലയ്ക്കല്‍: നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ പ്രതിഷേധം .കാല്‍നടയാത്രക്കാരെ കടത്തി വിടുന്നില്ലെന്ന് ആരോപിച്ച്‌ ആണ് ഭക്തര്‍ പ്രതിഷേധിക്കുന്നത് .10 മണി മുതല്‍ പമ്ബയിലേക്ക് വിടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രസാദ സാമഗ്രികളുമായി .നേരത്തെ നിലയ്ക്കലില്‍ എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞിരുന്നു.


പമ്ബ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് എത്തിച്ചതെങ്കിലും ഉന്നതതല നിര്‍ദേശമുള്ളതിനാല്‍ വാഹനം കടത്തി വിടാന്‍ കഴിയുകളയുള്ളു എന്ന് പോലീസ് അറിയിച്ചു .എന്നാല്‍ ശബരിമല ദര്‍ശനത്തിന് പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര പറഞ്ഞു . നിലയ്ക്കലില്‍ പാസ് അസുക്കാതെ വരുന്ന ഇത്തരം വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും . പാസ് എടുത്ത് വരുന്നതാണ് നല്ലതെന്നും കൂടാതെ കാനനപാതയിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും എന്നും എസ്പി വ്യക്തമാക്കി.




Sharing is Caring